Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Person

വെനസ്വേല ഭൂകമ്പം: എട്ടു ദിവസത്തിനുശേഷം ഒരാളെ ജീവനോടെ പുറത്തെടുത്തു

കാ​ര​ക്ക​സ്: വെ​ന​സ്വേ​ല​യി​ലു​ണ്ടാ​യ ഇ​ര​ട്ട ഭൂ​ക​മ്പ​ത്തി​ല്‍ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍ക്ക​ടി​യി​ല്‍ കു​ടു​ങ്ങി​യ ആ​ളെ എ​ട്ടു ദി​വ​സ​ത്തി​നു​ശേ​ഷം ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തു.

ഹെ​ര്‍മ​ന്‍ ജി​ല്‍ എ​ന്ന​യാ​ളെ​യാ​ണ് ര​ക്ഷി​ച്ച​ത്. 140 ട​ണ്‍ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍ക്ക​ടി​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണു ജി​ല്ലി​നെ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍ന്ന് വെ​ന​സ്വേ​ല, ചി​ലി, കോ​സ്റ്റാ​റി​ക്ക, എ​ല്‍ സാ​ല്‍വ​ദോ​ര്‍, മെ​ക്‌​സി​ക്കോ, പോ​ര്‍ച്ചു​ഗ​ല്‍, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍ത്ത​ക​ര്‍ അ​ക്ഷീ​ണം പ്ര​യ​ത്‌​നി​ച്ചാ​ണ് ജി​ല്ലി​നെ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്ത​ത്.

ജൂ​ണ്‍ 24നു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ല്‍ ഇ​തു​വ​രെ 2300 പേ​രു​ടെ മ​ര​ണ​മാ​ണു സ്ഥി​രീ​ക​രി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​നു പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.

Kerala

ഒ​രം​ഗം ഒ​രേ സ​മ​യം ര​ണ്ടു ബോ​ര്‍​ഡു​ക​ളി​ല്‍!

കോ​​​​ഴി​​​​ക്കോ​​​​ട്: ക​​​​ര്‍​ഷ​​​​ക​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ആ​​​​ക്ഷേ​​​​പ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ല്‍ ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ലൂ​​​​ടെ അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടും ര​​​​ണ്ട് അം​​​​ഗ​​​​ങ്ങ​​​​ളെ പു​​​​തു​​​​താ​​​​യി ചേ​​​​ര്‍​ത്തും സം​​​​സ്ഥാ​​​​ന വ​​​​ന്യ​​​​ജീ​​​​വി ബോ​​​​ര്‍​ഡ് സ​​​​ര്‍​ക്കാ​​​​ര്‍ പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. ബോ​​​​ര്‍​ഡി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ് 10 മാ​​​​സ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണു ന​​​​ട​​​​പ​​​​ടി.

നി​​​​ല​​​​വി​​​​ലു​​​​ള്ള അം​​​​ഗ​​​​ങ്ങ​​​​ളെ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ന്‍ കേ​​​​ര​​​​ള വ​​​​ന്യ​​​​ജീ​​​​വി (സം​​​​ര​​​​ക്ഷ​​​​ണ) ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണു ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ അ​​​​ട്ട​​​​പ്പാ​​​​ടി​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള എം. ​​​​മു​​​​രു​​​​കേ​​​​ഷ് ഒ​​​​രേ സ​​​​മ​​​​യം സ​​​​ര്‍​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ര​​​​ണ്ടു ബോ​​​​ര്‍​ഡു​​​​ക​​​​ളി​​​​ലെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി മാ​​​​റി. ഇ​​​​തു നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നി​​​​ല​​​​നി​​​​ല്‍​ക്കു​​​​മോ എ​​​​ന്ന് സം​​​​ശ​​​​യ​​​​മു​​​​യ​​​​ര്‍​ന്നി​​​​ട്ടു​​​​ണ്ട്. വ​​​​ന്യ​​​​ജീ​​​​വി ബോ​​​​ര്‍​ഡ് അം​​​​ഗ​​​​മാ​​​​യ മു​​​​രു​​​​കേ​​​​ഷ് നി​​​​ല​​​​വി​​​​ല്‍ ഭ​​​​ക്ഷ്യ​​​​ക​​​​മ്മീ​​​​ഷ​​​​ന്‍ അം​​​​ഗം കൂ​​​​ടി​​​​യാ​​​​ണ്.

വ​​​​ന്യ​​​​ജീ​​​​വി ബോ​​​​ര്‍​ഡ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സേ​​​​വ​​​​ന കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടു ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യ കാ​​​​ര്യം അ​​​​റി​​​​യി​​​​ല്ലെ​​​​ന്ന് മു​​​​രു​​​​കേ​​​​ഷ് ദീ​​​​പി​​​​ക​​​​യോ​​​​ടു പ​​​​റ​​​​ഞ്ഞു.

ഭേ​​​​ദ​​​​ഗ​​​​തി പ്ര​​​​കാ​​​​രം ഔ​​​​ദ്യോ​​​​ഗി​​​​ക അം​​​​ഗ​​​​ങ്ങ​​​​ള്‍ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ബോ​​​​ര്‍​ഡ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം ചെ​​​​യ്യ​​​​പ്പെ​​​​ട്ട തീ​​​​യ​​​​തി മു​​​​ത​​​​ല്‍ മൂ​​​​ന്നു വ​​​​ര്‍​ഷ​​​​മാ​​​​യി​​​​രി​​​​ക്കും. മൂ​​​​ന്നു വ​​​​ര്‍​ഷം പൂ​​​​ര്‍​ത്തി​​​​യാ​​​​യാ​​​​ലും പു​​​​തി​​​​യ അം​​​​ഗ​​​​ത്തെ നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം ചെ​​​​യ്യു​​​​ന്ന​​​​തു വ​​​​രെ​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ​​​​യോ നി​​​​ല​​​​വി​​​​ലു​​​​ള്ള അം​​​​ഗ​​​​ത്തി​​​​ന് സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രാം.

ഇ​​​​തു​​​​പ്ര​​​​കാ​​​​രം മു​​​​രു​​​​കേ​​​​ഷ് നി​​​​ല​​​​വി​​​​ല്‍ വ​​​​ന്യ​​​​ജീ​​​​വി ബോ​​​​ര്‍​ഡ് അം​​​​ഗ​​​​മാ​​​​ണ്. നേ​​​​ര​​​​ത്തെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ബോ​​​​ര്‍​ഡി​​​​ല്‍നി​​​​ന്ന് പ്ര​​​​ശ​​​​സ്ത പ്ര​​​​കൃ​​​​തി സം​​​​ര​​​​ക്ഷ​​​​ക​​​​ന്‍ പ്ര​​​​ഫ. ശോ​​​​ഭീ​​​​ന്ദ്ര​​​​ന്‍, ശ്രു​​​​തി ഹാ​​​​രി​​​​സ് എ​​​​ന്നി​​​​വ​​​​രെ മാ​​​​ത്ര​​​​മാ​​​​ണ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​ത്. ബാ​​​​ക്കി​​​​യു​​​​ള്ള അം​​​​ഗ​​​​ങ്ങ​​​​ള്‍ പു​​​​തി​​​​യ ബോ​​​​ര്‍​ഡി​​​​ലും തു​​​​ട​​​​രും. പ്ര​​​​ഫ. ശോ​​​​ഭീ​​​​ന്ദ്ര​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തോ​​​​ടെ പ​​​​ക​​​​രം കോ​​​​ഴി​​​​ക്കോ​​​​ട് കൊ​​​​യി​​​​ലാ​​​​ണ്ടി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ പി.​​​​എ. ജ​​​​യ​​​​ച​​​​ന്ദ്ര​​​​നെ​​​​യാ​​​​ണ് എ​​​​ന്‍​ജി​​​​ഒ​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ശ്രു​​​​തി ഹാ​​​​രി​​​​സി​​​​നു പ​​​​ക​​​​രം ഡോ. ​​​​സു​​​​ഷ​​​​മ പ്ര​​​​ഭു​​​​വി​​​​നെ​​​​യും ബോ​​​​ര്‍​ഡി​​​​ലു​​​​ള്‍​പ്പെ​​​​ടു​​​​ത്തി.

തൊ​​​​ട്ടു​​​​മു​​​​മ്പു നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 1978-ലെ ​​​​ച​​​​ട്ട​​​​പ്ര​​​​കാ​​​​രം അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി നി​​​​യ​​​​മ​​​​ന തീ​​​​യ​​​​തി മു​​​​ത​​​​ല്‍ മൂ​​​​ന്നു വ​​​​ര്‍​ഷം മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. പു​​​​തി​​​​യ അം​​​​ഗ​​​​ങ്ങ​​​​ളെ നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ലെ കാ​​​​ല​​​​താ​​​​മ​​​​സം ബോ​​​​ര്‍​ഡി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണു സ​​​​ര്‍​ക്കാ​​​​ര്‍ ഭേ​​​​ദ​​​​ഗ​​​​തി കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തെ​​​​ന്നു വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്. 2022 ഫെ​​​​ബ്രു​​​​വ​​​​രി നാ​​​​ലി​​​​നു രൂ​​​​പ​​​വ​​​ത്​​​​ക​​​​രി​​​​ച്ച വ​​​​ന്യ​​​​ജീ​​​​വി ബോ​​​​ര്‍​ഡി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി 2025 ഫെ​​​​ബ്രു​​​​വ​​​​രി മൂ​​​​ന്നി​​​​ന് അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​രു​​​​ന്നു.

എം​​​​എ​​​​ല്‍​എ​​​​മാ​​​​ര്‍, വ​​​​ന്യ​​​​ജീ​​​​വി വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന സ​​​​ര്‍​ക്കാ​​​​ര്‍ ഇ​​​​ത​​​​ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ (എ​​​​ന്‍​ജി​​​​ഒ) പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍, പ​​​​ട്ടി​​​​ക​​​വ​​​​ര്‍​ഗ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട അം​​​​ഗ​​​​ങ്ങ​​​​ള്‍, പ്ര​​​​ശ​​​​സ്ത​​​​രാ​​​​യ വ​​​​ന​​​​പ​​​​രി​​​​പാ​​​​ല​​​​ക​​​​ര്‍, പ​​​​രി​​​​സ്ഥി​​​​തി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ​​​​യാ​​​​ണ് വ​​​​ന്യ​​​​ജീ​​​​വി ബോ​​​​ര്‍​ഡി​​​​ലേ​​​​ക്കു നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം ചെ​​​​യ്യു​​​​ന്ന​​​​ത്. വ​​​​ന്യ​​​​ജീ​​​​വി സെ​​​​ക്ര​​​​ട്ട​​​​റി, വ​​​​നം മേ​​​​ധാ​​​​വി, പ​​​​ട്ടി​​​​ക ജാ​​​​തി -പ​​​​ട്ടി​​​​ക വ​​​​ര്‍​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി, മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ 10 ഔ​​​​ദ്യോ​​​​ഗി​​​​ക അം​​​​ഗ​​​​ങ്ങ​​​​ളും ബോ​​​​ര്‍​ഡി​​​​ലു​​​​ണ്ട്. 31 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള ബോ​​​​ര്‍​ഡി​​​​ല്‍ 18 പേ​​​​ര്‍ നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം ചെ​​​​യ്യു​​​​ന്ന അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്.

District News

മ​ദ്യ​പാ​ന​ത്തി​നി​ടെ സം​ഘ​ര്‍​ഷം, ഒ​രാ​ള്‍​ക്ക് വെ​ട്ടേ​റ്റു

നെ​ടു​ങ്ക​ണ്ടം: ബാ​ല​ന്‍​പി​ള്ള​സി​റ്റി​യി​ല്‍ മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലുണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ള്‍​ക്ക് വെ​ട്ടേ​റ്റു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പ​ന്തി​രു​വേ​ലി​ല്‍ സ​ന്ദീ​പി​നാ​ണ് (35) വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് കൊ​ല്ലം സ്വ​ദേ​ശി വൈ​ശാ​ഖി​നെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.


വെ​ല്‍​ഡിം​ഗ് ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും തൂ​ക്കു​പാ​ല​ത്ത് വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മു​മ്പ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തെ ശന്പ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ സ​ന്ദീ​പി​നെ വൈ​ശാ​ഖ് മ​ര്‍​ദി​ക്കു​ക​യും വെ​ട്ടു​ക​യു​മാ​യി​രു​ന്നു. വ​യ​റി​നും ക​ഴു​ത്തി​നും വെ​ട്ടേ​റ്റ ഇ​യാ​ള്‍ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.


പ്ര​തി​യെ നെ​ടു​ങ്ക​ണ്ടം എ​സ്ഐ ലി​ജോ പി. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

തൃ​ശൂ​രി​ൽ തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വം; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: രാ​ഗം തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സൂ​ച​ന.

പി​ടി​യി​ലാ​യ ആ​ളെ ഉ​ന്ന​ത ഉ​ദ്യേ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​രു​ട്ടി​ല്‍ പ​തി​യി​രു​ന്ന് ആ​ക്ര​മി​ച്ച​ത് മൂ​ന്നം​ഗ സം​ഘ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

അ​തേ​സ​മ​യം, ത​ന്നെ കൊ​ല്ലാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് രാ​ഗം സു​നി​ൽ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ കൊ​ട്ടേ​ഷ​ൻ സം​ഘ​മാ​ണ്. കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത ശേ​ഷം ക​ത്തി ഉ​പ​യോ​ഗി​ച്ച് ത​ന്നെ കു​ത്താ​ൻ ശ്ര​മി​ച്ചു. കൈ​വ​ച്ച് ത​ട​ഞ്ഞ​തി​നാ​ൽ ആ​ണ് ക​ഴു​ത്തി​ൽ കു​ത്ത് കി​ട്ടാ​തി​രു​ന്ന​ത്.

ഗ്യാ​സ് നി​റ​ച്ച തീ ​പ​ട​രു​ന്ന സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​നും ശ്ര​മം ഉ​ണ്ടാ​യി. സ്പ്ര​യി​ൽ നി​ന്ന് സ്പാ​ർ​ക്ക് വ​രാ​തി​രു​ന്ന​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സ്പ്രേ ​ബോ​ട്ടി​ൽ ച​വി​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ലി​ൽ വെ​ട്ടി​യ​തെ​ന്നും സു​നി​ൽ വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ തൃ​ശൂ​ര്‍ വെ​ള​പ്പാ​യ​യി​ല്‍ സു​നി​ലി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. സു​നി​ൽ വീ​ടി​നു മു​ന്‍​പി​ല്‍ വ​ച്ച് കാ​റി​ല്‍ നി​ന്നി​റ​ങ്ങി ഗേ​റ്റ് തു​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​ട്ടി​ല്‍ പ​തി​യി​രു​ന്ന മൂ​ന്നം​ഗ സം​ഘം വാ​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രെ​യും വെ​ട്ടി​യ​ത്. സു​നി​ലി​ന്‍റെ കാ​ലി​നും ഡ്രൈ​വ​റു​ടെ കൈ​യ്ക്കു​മാ​ണ് വെ​ട്ടി​യ​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും, പി​ന്നീ​ട് തൃ​ശൂ​ര്‍ ദ​യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​രു​വ​രെ​യും വെ​ട്ടി​യ​ശേ​ഷം അ​ക്ര​മി​സം​ഘം ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. സു​നി​ല്‍ പ​ത്തു​വ​ര്‍​ഷ​ത്തോ​ള​മാ​യി രാ​ഗം തീ​യ​റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത് ന​ട​ത്തു​ക​യാ​ണ്.

Latest News

Corehub Up